ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
Aug. 28, 2025, 2:38 p.m.
കാസര്‍കോട്: തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ അഞ്ച് മരണം. രണ്ടു പേരുടെ നില ഗുരുതരം. ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ഇടിച്ചു കയറിയത്.