കോഴിക്കോട്: വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കടലുണ്ടി ആനങ്ങാടി സ്വദേശി ചാത്തന്‍പറമ്പ് വീട്ടില്‍ അഹദി(19)നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പോക്‌സോ പ്രകാരം അറസ്റ്റുചെയ്തത്.
ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നഫോട്ടോകള്‍ ഫോണിലേക്ക് അയപ്പിക്കുകയും വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പ്രതി വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ആനങ്ങാടി ഭാഗത്തുവെച്ച് അഹദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.