ബാലുശ്ശേരി: ബാലുശ്ശേരി വീട്ടിൽ കിടപ്പുമുറിയിലെ സെൽഫിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി. പറമ്പിന്റെമുകൾ നെല്ല്യോട്ടുക്കണ്ടി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാധാകൃഷ്ണനും കുടുംബവും വീട്ടിലുള്ളപ്പോഴായിരുന്നു മോഷണം.
വീട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ബാലുശ്ശേരി എസ്എച്ച്ഒ ടി.പി ദിനേശിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.