താമരശ്ശേരി :വയനാട് ചുരം വ്യൂ പോയൻ്റിൽ വീണ്ടും മണ്‌ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി വയനാട്ടിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ദുര ന്ത നിവാരണ നിയമം 2005 സെക്ഷൻ 34(ബി), 34(സി),34(എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, പാൽ,പത്രം,ഇന്ധനം തുടങ്ങിയ അടിയന്തിര സർവീസുകൾ ഒഴികെയുള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണെന്ന് വയനാട് കളക്ടർ അറിയിച്ചു.