നൂറാംതോട്: നൂറാംതോട് എ എം എൽ പി സ്കൂളിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അധ്യാപകരും PTA യും ചേർന്നൊരുക്കിയ പൂക്കളം ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായി. വൈവിധ്യമാർന്ന മത്സരങ്ങളിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.
സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം എന്ന് HM in charge ഫാത്തിമത്തുനജുമു കുട്ടികളെ ഓർമ്മിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് റംഷാദ്,എം പിടിഎ പ്രസിഡൻ്റ് സൂര്യ എന്നിവർ
ആശംസകൾ നേർന്നു
വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെൻറ് അംഗങ്ങളും രക്ഷിതാക്കളും ഒന്നിച്ചു പങ്കിട്ട ഓണസദ്യ' സൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും അടയാളമായി.