ചമൽ : സുവർണ്ണ ജൂബിലി വർഷത്തിൽ ഓണാഘോഷം അതിവിപുലമായി നിർമ്മല യു.പി . സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ മെഗാ പൂക്കളം ഓണാഘോഷത്തിന്റെ മുഖ്യ ആകർഷകമായി. വൈവിധ്യമാർന്ന മത്സരങ്ങളിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ: ജിന്റോ വരകിൽ നിർവഹിച്ചു. സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും, സമൃദ്ധിയുടെയും, പങ്കിടലിന്റെയും ഉത്സവമാണ് ഓണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് എ ല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ നേർന്നു. വാർഡ് മെമ്പർ അനിൽ ജോർജിന്റെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഓണാഘോഷത്തിന് ഭംഗി കൂട്ടി. അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒന്നിച്ച് പങ്കിട്ട ഓണസദ്യ സൗഹൃദത്തിന്റെയും, ഐക്യത്തിന്റെയും അടയാളമായി. ഓണാഘോഷത്തിന് അധ്യാപകരായ മനോജ് ടീ. ജെ , ഷൈനി പി എ തുടങ്ങിയവർ നേതൃത്വം നൽകി.