കട്ടിപ്പാറ:കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിലെ കലക്ക് 2025 ഓണാഘോഷം ജനപങ്കാളിത്തത്തിൽ ശ്രദ്ധേയവും പ്രൗഢവുമായി. സ്നേഹവും, ഐക്യവും, സമൃദ്ധിയും, മതമൈത്രിയും വിളിച്ചോതുന്ന ഓണാഘോഷ പരിപാടികൾ കുട്ടികളിലും രക്ഷകർത്താക്കളിലും ആവേശം പകർന്നു.. സ്നേഹത്തിന്റെ കളമൊരുക്കി വർണ്ണാഭമായ പൂക്കൾ വിതറി സമൃദ്ധിയുടെ പൂക്കളം കണ്ട് ആരംഭിച്ച ഓണാഘോഷ
പരിപാടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം നിർവഹിച്ചു, പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. പ്രധാന അധ്യാപിക ജസീന കെ പി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു..
കേരളത്തിന്റെ മഹിതമായ സംസ്കാരം വിളിച്ചോതി വിദ്യാർത്ഥികളും, രക്ഷകർത്താക്കളും അണിഞ്ഞൊരുങ്ങിയ വസ്ത്ര ചാരുതയിൽ സ്നേഹം പെയ്തിറങ്ങി.
പി ടി എ, എം പി ടി എ ആഭിമുഖ്യത്തിൽ സർവ്വർക്കും സ്കൂളിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ പ്രോഗ്രാമിന് ചുക്കാൻ പിടിച്ചു. കുട്ടികളുടെ കലാപരിപാടിയും, രക്ഷകർത്താക്കളുടെ ഗെയിംസുകളും ആവേശക്കടലായി..
പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ച്
മുൻ HM അബുലൈസ് തേഞ്ഞിപ്പലം, ആരിഫ് മാസ്റ്റർ, എന്നിവരുടെ സാന്നിധ്യം സന്തോഷ നിമിഷമായി..
രാവിലെ മുതൽ സമാപനം വരെ പ്രോഗ്രാമിന് നിറം പകർന്ന
93 വയസുള്ള ഗോപാലേട്ടന്റെ സാന്നിധ്യം ആവേശം അലതല്ലി..
SSG ചെയർമാൻ അലക്സ് മാത്യു, ബി ആർ സി കോഡിനേറ്റർ റാലിസ രാജു,വിങ്സ് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പാൾ സജീന പി, എം പി ടി എ പ്രസിഡണ്ട് സജ്നാ നിസാർ,സലാം കന്നൂട്ടിപ്പാറ സീനിയർ അസിസ്റ്റൻറ് ദിൻഷാ ദിനേശ്, , അലിഫ് അറബിക് ക്ലബ് കൺവീനർ ശിഹാബ് കെ സി, അത്ലിക്കോ സ്പോർട്സ് കൺവീനർ ഫൈസ് ഹമദാനി, ഷബീജ് ടി എം,മിൻഹാജ് എം പി, അനുശ്രീ പി പി, ഷാഹിന കെ കെ, നീതു പീറ്റർ, റൂബി എം എ, തസ്നി, ഷാഹിന കേയക്കണ്ടി, പ്രബിത പി ബി, ലിമ മുഹമ്മദ്,കെ പി മുഹമ്മദലി, ന്യൂട്രീഷൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, ജംഷീന ആറ്റു സ്ഥലം, ലത്തീഫ് വാപ്പനാംപൊയിൽ, ഷാജു ആര്യങ്കുളം എന്നിവർ പങ്കെടുത്തു.
പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി നന്ദി അറിയിച്ചു.