കാസര്‍കോഡ്: മഴ ശക്തമായതിനെ തുടര്‍ന്ന് ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം. ഹെവി വാഹനങ്ങള്‍ക്കും ആംബുലന്‍സിനും പോവാം, വിലക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോഡ് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങിയിട്ടുണ്ട്. മഴ ഇല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും. ചുരത്തിലെ കല്ലു മണ്ണും പൂര്‍ണമായും നീക്കിയിട്ടുമുണ്ട്.