പുതുപ്പാടി: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ വേണമെന്നാണ് കളക്ടർ പ്രതികരിച്ചത്. നേരത്തെ കളക്ടർ സംഭവസ്ഥലം സന്ദർശിക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ കാര്യങ്ങൾ അറിയുണ്ടായിരുന്നെന്നും സബികളക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവർത്തിക്കുന്നത് എന്നും കളക്‌ടർ.
മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ചുരം റോഡ് നിലവിൽ പൂർണമായി തുറക്കാൻ സാധിക്കില്ലെന്ന് മന്ത്രി രാവിലെ പറഞ്ഞിരുന്നു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂർണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവിൽ അപകടക സാധ്യത നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂവെന്നും ഉച്ച കഴിഞ്ഞ് വിദഗ്‌ധ സംഘം പരിശോധിക്കും. ഭാര വാഹനങ്ങൾ കടത്തി വിടുന്നതിൽ അതിന് ശേഷം മാത്രം തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും കളക്‌ടറും ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.