നാദാപുരം:നാദാപുരം ചിയ്യൂരിൽ പട്ടാപ്പകൽ കുറുക്കന്റെ പരാക്രമം. കഴുത്തിനു കടിയേറ്റ തയ്യിൽ ശ്രീധരനെ (60) നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി.
വീടിനു സമീപത്തെ റോഡിൽ വച്ചാണ് കടിയേറ്റത്. കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി കുറുക്കനെ വകവരുത്തി. കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലും വഴികളിലും കുറുക്കൻമാരുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.