കുറ്റ്യാടി: കുറ്റ്യാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നാദാപുരം സ്വദേശി പോക്കന്‍വീട്ടില്‍ ഷംസീര്‍ (36)ആണ് മരിച്ചത്.
കുറ്റ്യാടി കടേക്കല്‍ചാല്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. കുറ്റ്യാടി ആശുപത്രിയില്‍ മടങ്ങിവരികയായിരുന്നു ഷംസീര്‍. മഞ്ചേരിയില്‍ നിന്നും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍. അപകടത്തില്‍ പരിക്കേറ്റ ഷംസീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോക്കന്‍വീട്ടില്‍ അന്ത്രുവിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: വഹീമ.