കോഴിക്കോട് ഫറോക്ക് IOC പ്ലാൻ്റിലെ ഇന്ധന സംഭരണിയിലെ വെൽഡിങ് ജോലിക്കിടെ തീ പിടുത്തം. മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മാസത്തോളമായി കാലിയാക്കിയിട്ടിരുന്ന
515 Kilo liter സംഭരണ ശേഷിയുള്ള എഥനോൾ ടാങ്കിലെ
അറ്റകുറ്റപ്പണിക്കിടെയാണ് ചെറിയ തോതിൽ തീപിടിത്തമുണ്ടായത്. മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് യൂനിറ്റുകൾ എത്തുന്നതിന് മുമ്പു തന്നെ IOC ജീവനക്കാർ തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.
മീഞ്ചന്ത അഗ്നിരക്ഷാ യൂണിറ്റിൽ നിന്നു സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ മൂന്ന് യൂണിറ്റ് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വെള്ളം ചീറ്റി സംഭരണി തണുപ്പിച്ചു.