മലപ്പുറം കൂട്ടിലങ്ങാടി :കോഴിക്കോട് പാലക്കാട് ദേശീയപാത കടന്നു പോകുന്ന കൂട്ടിലങ്ങാടി പാലത്തിൽ നിന്നും ഇന്നലെ രാത്രി 9മണിക്ക് സ്ത്രീ വെള്ളത്തിൽ ചാടി എന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ഫയർഫോഴ്‌സും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.. പുഴയിൽ ചാടിയ യുവതി ആരെന്ന കാര്യത്തിൽ സംശയങ്ങൾ നില നിൽക്കുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ പരുവമണ്ണ, ഉമ്മത്തൂർ,നൂറാടി കടവ് ഭാഗങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിക്കും.വെള്ള ചുരിദാരിട്ട സ്ത്രീ പാലത്തിലേക്ക് നടന്നു വരുന്നതായി ദൃസാക്ഷികൾ പറയുന്നു.
അതേസമയം മലപ്പുറം പോലീസ് സ്റ്റേഷനിൽ 22കാരിയായ പാലക്കാട് സ്വദേശിയെ കാണാതായതുമായി ബന്ധപ്പെട്ട മിസ്സിംഗ് കേസ് ഉള്ള വിവരം ലഭിക്കുന്നു.അതേ സ്ത്രീയാണോ വെള്ളത്തിൽ ചാടിയത് എന്ന കൃത്യതയും വ്യക്തതയും ലഭിച്ചിട്ടില്ല.
മലപ്പുറം DPO ക്ക് സമീപം വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി മധുവിൻ്റെ ഭാര്യ ദേവാനന്ദ മിസ്സിംഗാണെന്ന് ഭർത്താവ് പോലീസ് സ്റ്റേഷനിൻ അറിയിച്ചിട്ടുണ്ട്.