വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് ലക്ഷം രൂപ തിരിച്ചേല്പിച്ച് വിശ്വാസ്യത കാട്ടിയ ഒഴക്കേരിപ്പറമ്പിൽ കുടുംബാംഗങ്ങളെ ( സാറ, സഹോദരൻ അബൂബക്കർ, ഷക്കീർ )പണത്തിന്റെ ഉടമസ്ഥൻ പേരാമ്പ്ര അഞ്ജന ജ്വല്ലറി നടത്തുന്ന ഷിഹർ അലി സിറാജുദ്ദ്ൻ, സൈനുദ്ദീൻ, മുഹമ്മദ് സാബിത്ത് എന്നിവർ എത്തി അഭിനന്ദിച്ചു
സംഗമം കൺവീനർ ആപ്പി സകരിയ, ഖാദർ, യൂസുഫ്, ഖമറു, നുസ്രത്ത് തുടങ്ങിയവർ സാക്ഷിയായി. മുൻ MLA യും ഒഴക്കേരിപ്പറമ്പിൽ കുടുംബ രക്ഷാധികാരിയുമായ VM ഉമ്മർ മാസ്റ്റർ അഭിനന്ദനസന്ദേശം അറിയിച്ചു.
സെപ്റ്റംബർ 13 ന് നടക്കുന്ന ഒഴക്കേരിപ്പറമ്പിൽ കുടുബസംഗമവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് എത്തിച്ചേരുമ്പോൾ ആണ് തച്ചംപൊയിൽ പ്ലംസ് ബേക്കറിക്ക് മുന്നിൽ വെച്ച് സാറക്കും സഹോദരൻ അബൂബക്കറിനും പ്രസ്തുത ക്യാഷ് കളഞ്ഞു കിട്ടിയത്.യോഗാനന്തരം അബൂബക്കർ, ഷക്കീർ എന്നിവർ ചേർന്ന് താമരശ്ശേരി സ്റ്റേഷനിൽ എത്തി തുക പോലീസിന് കൈ മാറുകയായിരുന്നു.