മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ രാത്രി 8.45ഓടെയാണ് പുഴയിൽ ചാടിയത്.
കൂട്ടിലങ്ങാടി ഡി പി എ റോഡിൽ
വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ ദേവി നന്ദ (23 വയസ്) യുടെ മൃതദേഹമാണു കണ്ടെത്തിയത്.
ഇതുവഴി പോയ ബൈക്ക് യാത്രികനാണ് പാലത്തിൻ്റെ കൈവരിയിൽ പെൺകുട്ടി ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്ക് പെൺകുട്ടി പുഴയിലേക്ക് ചാടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് 20 വയസ്സ് തോന്നിക്കുമെന്നാണ് ലഭിച്ച വിവരം. സന്നദ്ധ പ്രവർത്തകരും, മലപ്പുറം ഫയർ ഫോഴ്സും, പോലീസും നാട്ടുകാരും ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ട്.
പെൺകുട്ടിക്കായുള്ള തിരച്ചിൽ മലപ്പുറം ജില്ലാ ട്രോമാ കെയറിൻ്റെ മുങ്ങൽ വിദക്തരടങ്ങുന്ന സങ്കം ഇന്ന് പുലർച്ചെമുതൽ രംഗതുണ്ടായിരുന്നു. ഇന്ന് രാവിലെ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.