കൊച്ചി: കൊച്ചിയിലെ കനറാ ബാങ്ക് റീജണല്‍ ഓഫീസിലെ ബീഫ് നിരോധനത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. ബാങ്കിന് മുന്നില്‍ ബീഫ് വിളമ്പിയായിരുന്നു ജീവനക്കാര്‍ പ്രതിഷേധിച്ചത്.
റീജണല്‍ മാനേജര്‍ അശ്വനി കുമാറിനെതിരെയായിരുന്നു ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ പ്രതിഷേധം. ജീവനക്കാരിയെ അധിക്ഷേപിച്ചതിലും പ്രതിഷേധം.