ഫറോക്ക് : റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കെത്തിയ പ്രവാസിയായ കാസർകോട് സ്വദേശിയുടെ സ്വർണം അടങ്ങിയ ബാഗ് മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടേക്ക് പോകാൻ എത്തിയ പരപ്പ കമ്മാടം മുസ്തഫ മൊയ്തുവിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.
അര പവൻ സ്വർണം, ചോക്‌ലേറ്റ്, പിസ്ത, മിഠായികൾ, പർദ, വസ്ത്രങ്ങൾ എന്നിവ ബാഗിലുണ്ടായിരുന്നു. ഷാർജയിൽ സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി 15 ദിവസത്തെ അവധിയിലാണ് എത്തിയത്. ഫുജൈറയിൽ നിന്നു രാത്രി 10ന് കരിപ്പൂരിൽ എത്തിയ വിമാനത്തിൽ വന്ന മുസ്തഫ പുലർച്ചെ 4.15നുള്ള മലബാർ എക്സ്പ്രസിൽ പോകാൻ എത്തിയതായിരുന്നു ഫറോക്കിൽ.
രണ്ടാം പ്ലാറ്റ്ഫോമിൽ ബാഗുകൾ വച്ച ശേഷം ടിക്കറ്റ് എടുത്തു തിരിച്ചു വന്നപ്പോഴേക്കും 3 ബാഗുകളിൽ ഒരെണ്ണം മോഷ്ടാക്കൾ കൊണ്ടുപോയി. 2 പേരടങ്ങുന്ന സംഘമാണ് ബാഗ് മോഷ്ടിച്ചത്. ഒരാൾ ബാഗ് എടുത്തു പ്ലാറ്റ്ഫോമിനു പുറത്തേക്ക് കൊടുക്കുന്നത് മുസ്തഫ കണ്ടു. ബഹളം വച്ചതോടെ കള്ളന്മാർ ബാഗുമായി കടന്നു.
സ്റ്റേഷന്റെ പുറത്തു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനോട് വിവരം അറിയിച്ചപ്പോൾ രണ്ടാം പ്ലാറ്റ്ഫോം പരിസരങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുസ്തഫയുടെ പരാതിയിൽ ആർപിഎഫും പൊലീസും അന്വേഷണം