കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം ജില്ലാ വനിതാ വിംഗ് നിലവിൽ വന്നു. സൗജത്ത് ഉസ്മാനാ ( പനമരം)ണ് പ്രസിഡന്റ്. കെ.കുഞ്ഞയിഷ (കണിയാമ്പറ്റ ) ജനറൽ സെക്രട്ടറിയും, കുൽസാ ഖാലിദ് ( സുൽത്താൻ ബത്തേരി ) ട്രഷററുമാണ്. റംല മണ്ടോടി വെള്ളമുണ്ട, നദീറ മുസ്തഫ പൊഴുതന (വൈസ് പ്രസി.) പി.പി. റുഖിയ വെങ്ങപ്പള്ളി, മൈമൂന റസാഖ് കോട്ടത്തറ (സെക്രട്ടറിമാർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ. നിയോജക മണ്ഡലം കൺവീനർമാരായി അസ്മ ഹമീദ് പടിഞ്ഞാറത്തറ (കൽപ്പറ്റ), ജമീലാ ശറഫുദ്ദീൻ അഞ്ചുകുന്ന് (മാനന്തവാടി), ഖമറുന്നീസ സുബൈർ അമ്പലവയൽ (സുൽത്താൻ ബത്തേരി ) എന്നിവരെ നിയോഗിച്ചു. സെപ്തംബർ 30 നകം നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു.
കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന വനിതാ വിംഗ് രൂപീകരണ യോഗത്തിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.