താമരശ്ശേരി:സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് മാനുഷിക മൂല്യ സന്ദേശം കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആതുരസേവനാലയതില്‍ ഓണം ആഘോഷിച്ച് ഒടുങ്ങാക്കാട് ഗ്രീന്‍വുഡ് ഇഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികളും അധ്യാപകരും.
താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലെ യേശുഭവന്‍ സന്ദര്‍ശിക്കുക്കുയും അന്തേവാസികൾക്ക് സ്കൂളില്‍ ഇന്ന് ഒരുക്കിയ ഓണസദ്യ നല്‍കുകയും ചെയ്താണ് കുട്ടികള്‍ മാതൃകയായത്.
വയോജനങ്ങളായ രോഗികളെ സൗജന്യമായി പരിചരിക്കുന്ന സ്ഥാപനമാണ് പുല്ലാഞ്ഞിമേട്ടിലെ യേശുഭവന്‍. കുട്ടികളില്‍ സഹജീവി സ്നേഹവും സഹാനുഭൂതിയും ഉണ്ടാവുന്ന തരത്തിലുള്ള പരിപാടി എന്ന ചിന്തയിലാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് ഗ്രീന്‍വുഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈനി വിജയന്‍ ''താമരശ്ശേരി വാര്‍ത്തകളോട്'' പറഞ്ഞു.
ചടങ്ങില്‍ കുട്ടികളെ കൂടാതെ പ്രിന്‍സിപ്പല്‍, പിറ്റിഎ പ്രസിഡണ്ട്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.