കൊച്ചി: ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. യുവാവ് മരിച്ചു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.
ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് സ്ക്കൂട്ടർ മറിയുകയും പിന്നാലെ എത്തിയ ലോറി സ്കൂട്ടർ യാത്രികന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. ഇയാളെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.