ബാലുശ്ശേരി: മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ സീനിയർ ക്യാമറാമാൻ വട്ടോളി ബസാർ പുതിയേടത്ത് പ്രജോഷ് കുമാർ(45) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞു വീട്ടിൽ വിശ്രമത്തിലായിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. പരേതനായ കരുണാകരൻ നായർ ശകുന്തള ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ, നൈതിക് ജോഷ്.