പുളിഞ്ഞാൽ:പുളിഞ്ഞാലിൽ പൂച്ച പുലി ആക്രമണം മൂന്ന് ആൾക്ക് കടിയേറ്റു.ഓട്ടോപുളി തോമസിന്റെ കോട്ടർസിനടുത്തു വെച്ചാണ് വള്ളുവശ്ശേരി നസീമ,നിയാസ് ഇറുമ്പൻ,കോട്ടമുക്കത്തു കോളനിയിലെ രാജു എന്നിവർക്ക് കടിയേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയി. കോട്ടർസിനകത്തേക്ക് പാഞ്ഞു കയറിയ പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ വി.കെ.ഷാജി പൂട്ടി യിട്ടു.ഫോറെസ്റ് ആർ.ആർ.ടി.യെ വിവരമറിയിച്ചു,അവർ പുലിയെ വലയിലാക്കി കൊണ്ട് പോയി.ആർ.ആർ.ടി യിലെ ഒരു ഉദ്യോഗസ്ഥാനും ഇതിനിടക്ക് കടിയേറ്റു.