വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.