അബൂദാബി : ഹൃദയഘാതത്തെത്തുടർന്ന്
മലപ്പുറം സ്വദേശി അബൂദാബിയിൽ മരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി നീറ്റിക്കൽ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന ചക്കൻ തെങ്ങിൽ റാഫി (53) ആണ് മരിച്ചത്. അബൂദാബി കെഎംസിസി ലീഗൽ വിങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകും. പരേതനായ കുമ്പത് വളപ്പിൽ അബുബക്കറിന്റെയും പരേതയായ ഉമ്മു ചക്കൻതെങ്ങിലിന്റെയും മകനാണ്.ഷെറീനയാണ് ഭാര്യ.
സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, ഷെരീഫ
മക്കൾ : ദാരി, മിഷാരി.