കോറോം:തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ /തത്ക്കാലിക ജീവനക്കാരെയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപെട്ടു
ഏഴു കൊടിയോളം രൂപയുടെ തൊഴിലുറപ്പ് തട്ടിപ്പിൽ പിന്നിൽ പ്രവർത്തിച്ച കരാർ തൊഴിലാളികൾ അടക്കമുള്ള താത്ക്കാലിക ജീവനക്കാരെല്ലാം സിപിഎം പ്രവർത്തകരും നേതാക്കളുമാണ് കഴിഞ്ഞ ഒമ്പത് വർഷമായി നടത്തിയ എല്ലാ അഴിമതിക്ക് പിന്നിലും ചാലക ശക്തിയായി പ്രവർത്തിച്ചത് ഈ ജീവനക്കാരാണ് ഈ താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സിപിഎം പഞ്ചായത്തിൽ നിന്ന്. കോടികൾ കൊള്ളയടിച്ചത് തൊഴിലുറപ്പ് തട്ടിപ്പിൽ പങ്കാളികളായ മുഴുവൻ പേർക്കുമേതിരെ നടപടി സ്വീകരിക്കുക താത്ക്കാലിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും
യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു ആദ്യക്ഷത വഹിച്ചു മാനന്തവാടി നിയോ :മണ്ഡലം പ്രസിഡന്റ് സി. പി. മൊയ്തു ഹാജി യോഗം ഉദ്ഘാടനം ചെയ്തു
ജനറൽ സെക്രട്ടറി അലൈകുട്ടി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,
അബ്ദുള്ള കേളോത്, മുസ്തഫ മോന്തോൽ, പി. എ. മൊയ്തുട്ടി, ആമിന സത്താർ, അമ്മത് പാലോളി , കെ കബീർ ,വി പോക്കർ, ഉസ്മാൻ ബി. കെ,
നൗഫൽ കേളോത്, പടയാൻ അബ്ദുള്ള, ഹമീദ് വി. സി,തെല്ലാൻ അമ്മത് ഹാജി ,മൊയ്തുട്ടി ആറ്. വി. ,ആവ തൊടുവ എന്നിവർ സംസാരിച്ചു
സെക്രട്ടറി അഷ്‌കർ നന്ദി പറഞ്ഞു