പുളിക്കൽ : പുളികൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ ഇന്ത്യ ചാരിറ്റബൾ ട്രസ്റ്റിറ്റിൻ്റെ കീഴിൽ എടക്കര മുണ്ടയിൽ താമസിക്കുന്ന വിധവയായ സഹോദരിക്കും അവരുടെ മക്കൾക്കും വേണ്ടി നിർമ്മിച്ച സ്നേഹ വീട് കുടുംബത്തിന് കൈമാറി.
ഷെൽറ്റർ ഭവന പദ്ധതിയിലുടെ നിർമ്മാണം പൂർത്തികരിച്ച 371ാം മത്തെ സ്നേഹ വീടിൻ്റെ താക്കോൽ ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബ്ദുറഹിമാൻ മനോളി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടത്തിന് കൈമാറി.....
371ാം മത്തെ സ്നേഹ വീടിൻ്റെ കൈമാറ്റ പ്രോഗ്രം ഇസ്മായിൽ മുത്തേടം ഉൽഘാടനം ചെയ്തു .. ഷെൽറ്റർ ഹോം പ്രൊജക്റ്റ് കോഡിനേറ്റർ കാസിം കെ സ്വഗതവും, റഷീദ് മാഷ് കാരപ്പുറം അധ്യഷത വഹിക്കുയും ഇബ്രാഹിം മാഷ് മുണ്ട , ഷെൽറ്റർ അഡ്മിനിസ്ട്രറ്റർ സലാഹുദ്ദീൻ പാലോത്ത് , നിസാർ പി . എൻഞ്ചിയർ നബ്ഹാൻ എം ഇസ്ഹാഖ് എടക്കര എന്നിവർ സംസാരിച്ചു.