കൊച്ചി :സ്വർണ വിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്. പവൻ്റെ വില 680 രൂപ ഉയർന്ന് 77,640 ആയി. കഴിഞ്ഞ ദിവസം 76,960 രൂപയായിരുന്നു വില. ഗ്രാമിൻ്റെ വിലയാകട്ടെ 9,620 രൂപയിൽനിന്ന് 9,705 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാമിന്റെ വില 1,05,937ലെത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 1,24,214 രൂപയുമായി.
ആഗോള വിപണിയിലെ ഡിമാൻഡ്, ഡോളറിൻ്റെ ദുർബലാവസ്ഥ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറിൽ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ, ട്രംപിൻ്റെ താരിഫ് നയം ആഗോള സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കുമെന്ന വിലയിരുത്തൽ എന്നിവയൊക്കെയാണ് സ്വർണം നേട്ടമാക്കിയത്.