കാബൂള്‍: അഫ്ഗാനിസ്താനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായി സൂചന. ചുരുങ്ങിയത് 500 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വന്‍ നാശനഷ്ടമാണ് ഭൂചലനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമം മുഴുവനായും നശിച്ചെന്നും ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങലളുടെ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന.
വടക്കേ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തില്‍ റിക്ടെര്‍ സ്‌കെയിലില്‍ 4.0, 3.3 തീവ്രതകള്‍ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുകയാണ്.