മലപ്പുറം: അമരമ്പലത്ത് വീണ്ടും കരടിയുടെ സാന്നിധ്യം. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് കരടിയെ കണ്ടത്. കല്ലിരിക്കും കാലായില്‍ എബിയുടെ വീട്ടുപരിസരത്തെ തേന്‍ കൃഷി വ്യാപകമായി കരിടി തകര്‍ത്തു. ടാപ്പിങ് തൊഴിലാളികള്‍ കരടിയെ കണ്ടതായും പറയുന്നു. സ്ഥലത്ത് കരടിയുടെ കാല്‍പാടുകളുമുണ്ട്. പൂക്കോട്ടും പാടം പറമ്പയിലാണ് കരടി നാശനഷ്ടമുണ്ടാക്കിയത്.
ടി.കെ കോളേനി, തേല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ മാസവും കരടിയുടെ ശല്യം ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ കെണി സ്ഥാപിച്ചിരുന്നു. തേല്‍പാറയില്‍ കെണിയിലകപ്പെട്ടെങ്കിലും കരടി കൂട് പൊളിച്ച് രക്ഷപ്പെട്ടു. നേരത്തേ പിടി കൂടി ഉള്‍ക്കാട്ടില്‍ ഉപേക്ഷിച്ച കരടി തിരിച്ചെത്തിയതാണെന്നും സംശയമുണ്ട്. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.