പുതുപ്പാടി:പുതുപ്പാടി ഗ്രാമപഞ്ചായത്ത്
അതി ദരിദ്ര വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 154 കുടുംബങ്ങൾക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക് അധ്യക്ഷൻ വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുകുനിയിൽ, വികസനകാര്യ സ്റ്റാനിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മോളി ആന്റോ, ജനപ്രതിനിധികളായ അമൽരാജ്, ആയിഷ ബീവി, രാധ ടീച്ചർ, ഗീത, ഐ ബി റെജി, ശ്രീജ ബിജു, അമ്പടു ഗഫൂർ, ഉഷ വിനോദ്,
(സെക്രട്ടറി ഇൻ ചാർജ്) അജിത്ത് പി എസ്.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ്, തേജ ലക്ഷ്മി എന്നിവർ പങ്കെടുത്തു.