സുഡനില്‍ മണ്ണിടിച്ചില്‍. സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ആയിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ഗ്രാമം പൂര്‍ണമായും നസിച്ചെന്നാണ് പ്രദേശം നിയന്ത്രിക്കുന്ന വിമത സംഘം പറയുന്നത്.
ഞായറാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്, പ്രദേശത്ത് ദിവസങ്ങളോളം കനത്ത മഴ ഉണ്ടായിരുന്നു. ഗ്രാമം 'പൂര്‍ണ്ണമായും നിലംപൊത്തിയെന്നും' ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂവെന്നും വിമത സംഘം പറഞ്ഞു.
'പ്രാഥമിക വിവരങ്ങള്‍ പ്രകാരം എല്ലാ ഗ്രാമവാസികളും മരിച്ചു, ആയിരത്തിലധികം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു, ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂ,' ഗ്രൂപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരകളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിന് വിമതര്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര ഏജന്‍സികളോടും സഹായം അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച വൈകിയാണ് ഡാര്‍ഫറിലെ മാറാ പര്‍വതനിരകളിലെ ദുരന്തത്തെക്കുറിച്ച് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ്/ആര്‍മി പ്രസ്താവന ഇറക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.