പയ്യോളി: കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. നമ്പ്രത്തുകര നെല്ല്യേളികുനിയിൽ പങ്കജാക്ഷനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 12 കുപ്പി മദ്യം പിടിച്ചെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്റ്റർ അമൽ ജോസഫും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാർട്ടിയിൽ , അസി: എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ശ്രീജിത്ത് സി.കെ, അനീഷ് കുമാർ. എ പി , സിവിൽ എക്സൈസ് ഓഫീസർമാരായ വിജിനീഷ് , കെ.കെ വിവേക് .കെ.എം വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി ബി.എൻ . അഖില ' എം കെ , സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.