സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടിയിലായതു 39 വ്യാജ ഡോക്‌ടർമാർ

Sept. 2, 2025, 12:27 p.m.

കോട്ടയം: സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടിയിലായതു 39 വ്യാജ ഡോക്‌ടർമാർ. കീഹോൾ സർജറിയും ഓപ്പൺ സർജറിയും നടത്തിയവരും 7 വർഷത്തിലേറെ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത‌വരും ഇക്കൂട്ടത്തിലുണ്ട്.

'സ്വന്തം ക്ലിനിക്കി'ൽ നിന്നു പിടിയിലായവർ വേറെ. സംസ്ഥാന മെഡിക്കൽ കൗൺസിലിലും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലുമാണ് ഈ വിവരങ്ങളുള്ളത്. 2020 ജനുവരി മുതൽ 2025 ജൂൺ വരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 'ജോലി ചെയ്തവരുടെ' കണക്കാണിത്.

മോഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഹോമിയോപ്പതിക് മെഡിസിൻ വ്യാജ സർട്ടിഫിക്കറ്റുകളുമായാണു 'ഡോക്‌ടർമാർ' രോഗികളെ പരിശോധിച്ചിരുന്നതെന്നു രേഖകൾ വ്യക്തമാക്കുന്നു. ചികിത്സ ഫലിക്കാതെ സംശയം തോന്നി രോഗികൾ പരാതിപ്പെട്ടതോടെയാണു കൂടുതൽ പേരും പിടിക്കപ്പെട്ടത്.

പത്താം ക്ലാസും പ്രീഡിഗ്രിയും മാത്രമാണു ചിലരുടെ യോഗ്യത. വിദേശത്തു മെഡിസിൻ കോഴ്സിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ പ്രാക്‌ടിസ് തുടങ്ങിയ വ്യക്തിയുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ റസിഡന്റ് മെഡിക്കൽ ഓഫിസറായി പ്രവർത്തിച്ചയാൾ കുടുങ്ങിയത്, കീഹോൾ സർജറിയും ഓപ്പൺ സർജറിയും പരാജയപ്പെട്ടപ്പോഴാണ്.

ഒരു താലൂക്കാശുപത്രിയിൽ തുടർച്ചയായി 7 വർഷം ഗൈനക്കോളജിസ്റ്റായിരുന്ന ലേഡി ഡോക്ടറെ, ഒരു കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണു പിടികൂടിയത്. എംബിബിഎസ് ബിരുദം ഉണ്ടായിരുന്ന ഇവർ ജോലിയിൽ കയറിയ ശേഷം ഡിപ്ലോമ ഇൻ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ (ഡിജിഒ) വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു ഗൈനക്കോളജിസ്റ്റായി നിയമനം നേടിയത്. ഹോമിയോപ്പതിയിലും 2 വ്യാജ ഡോക്ടർമാർ പിടിയിലായി. ഇത്രയധികം കേസുകൾ റജിസ്റ്റർ ചെയ്‌തിട്ടും വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ പക്ഷേ, പൊലീസിനു കഴിഞ്ഞിട്ടുമില്ല.


MORE LATEST NEWSES
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു
  • ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പായസം വിതരണം ചെയ്തു
  • സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി
  • ബൈക്കും മില്‍മവാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
  • TET ഇല്ലെങ്കിൽ പ്രമോഷനില്ല, തുടരാനുമാകില്ല; അൻപതിനായിരത്തിലേറെ അധ്യാപകർ ആശങ്കയിൽ
  • സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
  • ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
  • മിൽമ പാലിന് വില വർധിക്കുന്നു; തീരുമാനം ഈ മാസം പതിനഞ്ചിന്
  • ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകനും മരിച്ചു.
  • കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പൊലീസ് ചുമത്തിയത് ദുർബല വകുപ്പ്.
  • കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസിയും ഥാറും തമ്മിൽ കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
  • കക്കയം ഡാം റോഡരികിൽ കടുവ; കണ്ടത് വനംവകുപ്പ് വാച്ചർമാർ
  • രാജ്യതലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിൽ
  • ജിഎസ്ടി പരിഷ്‌കരണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി
  • ഇന്ന് ഉത്രാടപ്പാച്ചിൽ
  • വെള്ളക്കെട്ടിൽ വീണ സ്ത്രീ മുങ്ങിമരിച്ചു
  • വേങ്ങരയിൽ ഒരു കോടിയിലേറെ രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ.
  • ചുരം ഗ്രീൻ ബ്രീഗേഡ് വളണ്ടിയർമാരെ ആദരിച്ചു
  • മലർവാടി ഗ്രൂപ്പ്‌ ; പുഷ്പകൃഷി വിളവെടുപ്പ് നടത്തി
  • ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗേറ്റിന് മുന്നില്‍ വെടിയുണ്ട; വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ്
  • പുനൂരിൽ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു.
  • ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
  • പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ
  • യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളജുകൾക്കു അനുമതി ലഭിച്ചു; ആരോഗ്യമന്ത്രി
  • നിയമപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച ദൃശ്യങ്ങൾ പുറത്ത്
  • തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍
  • സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍;വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
  • ചരിത്രത്തിലാദ്യമായി 78,000 കടന്ന് സ്വർണവില
  • പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി
  • ഓണക്കിറ്റ് വിതരണം ചെയ്തു
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
  • കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ, ബാവലി പുഴ കരകവിഞ്ഞു
  • സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴയിട്ട് ഡിആര്‍ഐ
  • വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിൽ
  • ഓണം മൂഡിൽ നാടും നഗരവും ഉത്രാട പാച്ചിൽ നാളെ
  • കൽപ്പറ്റയിലെ ജ്വല്ലറിയിൽ മോഷണം: ചെമ്പിന്റെ തകിട് വാങ്ങാനെത്തിയവർ മൂന്നര പവൻ മോഷ്ടിച്ചു
  • പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു.
  • അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
  • അഫ്ഗാനിസ്ഥാനിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം;
  • പഞ്ചാബിലുണ്ടായ വെള്ളപ്പൊക്കത്തിൽ 20 മരണം
  • ഇന്ത്യയ്ക്കെതിരെ വീണ്ടും ഡോണള്‍ഡ് ട്രംപ്
  • ചുരം ആറാം വളവിൽ കുടുങ്ങിയ ഗതാഗത കുരുക്ക് തുടരുന്നു
  • കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍.
  • സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ
  • രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം, സിപിഐ വനിതാ നേതാവ്
  • ആയിഷ റഷയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ