ദുബായ്: കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാന സർവീസുകളെ സാങ്കേതിക തകരാർ ബാധിച്ചു. ദുബായിലേക്ക് പോകേണ്ട ഒരു വിമാനം വൈകിയതിനെ തുടർന്ന് മറ്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതേത്തുടർന്ന് വിമാനം രാത്രി 11.10-ന് പുറപ്പെടുന്ന രീതിയിൽ യാത്ര പുനഃക്രമീകരിച്ചു. എന്നാൽ, ഈ വിമാനം വൈകിയതിനാൽ ഷാർജയിലേക്കും മസ്കറ്റിലേക്കുമുള്ള രണ്ട് സർവീസുകൾ റദ്ദാക്കേണ്ടിവന്നു. വൈകീട്ട് 5.40-ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന വിമാനവും രാത്രി 11.45-ന് മസ്‌കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്.