കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഓണാശംസകൾ നേർന്നും അവരുടെ ആശമാരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നൽകി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവർത്തനം ഇന്ന് മുഴുവൻ സമയ പ്രവർത്തനമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ പോരാട്ടത്തിന്റെ നെടുംതൂണ് ആശ പ്രവർത്തകരായിരുന്നുവെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആശ എന്ന ഉത്തരവാദിത്വവും നിർവഹിക്കുന്നത് എളുപ്പമല്ല, എന്നിട്ടും സമർപ്പണബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ പറഞ്ഞു. കോവിഡ് സമയത്ത് വയനാട്ടിലെ ആശമാരുടെ സേവനത്തിന് ആദരമായി രാഹുൽ ഗാന്ധി എം. പിയും ഓണക്കോടി നൽകിയിരുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം സി ജെ ടെന്നിസൺ, ഫ്രാൻസിസ് ചാലിൽ, ടോമി ഇല്ലിമൂട്ടിൽ,ബിജു ഒത്തിക്കൽ, റെജി തമ്പി, ലൈല കെ, സൂസൻ വർഗീസ്,ലിസി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.