തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ എൻജിനീയറിംഗ് കോളേജുകളിലേക്കും 3 എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിലേക്കും 2025-26 വർഷത്തെ ബി.ടെക്/ബി.ആർക്ക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 9 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. 2025 ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിൽ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുകൾ അറിയുന്നതിനും വിശദവിവരങ്ങൾക്കും: www.gectcr.ac.in.
ബിടെക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 8ന്
2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിടെക് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ അവസാന തീയതി സെപ്റ്റംബർ 15 തീയതി വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ, കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മൂന്നാർ എൻജിനീയറിംഗ് കോളേജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ടോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടാം തീയതി സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9447570122, 9061578465, വെബ്‌സൈറ്റ് cemunnar.ac.in.