കാലവർഷക്കെടുതിയിൽ ദുരിതത്തിലായി ഉത്തരേന്ത്യ. പഞ്ചാബിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 30 കടന്നു. മൂന്നു ലക്ഷം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. ഹരിയാനയിലെ വിവിധ ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗുരുഗ്രാമിലെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായി.
കനത്ത മഴയെ തുടർന്ന് യുപിയിലെ ബുലന്ദ്ഷഹർ, ബാഗ്പത് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദില്ലി യമുനാ നദിയിലെ ജലനിരപ്പ് അപകട നിലക്ക് മുകളിൽ ആയതോടെ യമുന ബസാറിൽ നൂറോളം വീടുകളിൽ വെള്ളം കയറി. യമുന നന്ദിക്ക് സമീപം താമസിക്കുന്നവരോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴവിമാന, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. രണ്ടു ദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.