വയനാട്:പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുട നേതൃത്വത്തിൽ പരിചരണത്തിലുള്ള155 കുടു ബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 155 രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരുപിച്ച് വീടുകളിൽ എത്തിച്ചു നൽകി പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഭക്ഷ്യ കിറ്റുകളുടെവിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ മുഹമദ് ബഷീർ വളണ്ടിയർമാർക്ക് നൽകി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലൻ അദ്ധ്യക്ഷത വഹിച്ചു
പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുള്ള സ്വാഗത പറഞ്ഞു
ബ്ലോക്ക്മെമ്പർ അസ്മ ഹമീദ്, ഡോ ഷൗക്കിൻ , പഞ്ചായത്ത് സെക്രട്ടറി സോമൻ . സബ് ഇൻസ്പെക്ടർ അമൽ വർഗ്ഗീസ്, ഫിസിയോ തെറാപ്പിസ്റ്റ് റിയ സിസ്റ്റർ ജെ എച്ച്.ഐ സന്തോഷ് . സി.ഇ ഹാരീസ്, ജോസഫ് .എം ജി സതീഷ് കുമാർ.അബ്ദുൾ ഗഫൂർ. സി .ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ജിഷ ശിവരാമൻ എന്നിവർ പ്രസംഗിച്ചു കൺവീനർ ജിജി ജോസഫ് നന്ദി പറഞ്ഞു
ബഹു ഗ്രാമ പഞ്ചായത്ത് മെമ്പർമാർ നഴ്സുമാരായ രാജാമണി, ജിൻസി ,ആഷ്ലി മറിയമ്മ ടീച്ചർ ശ്രി മുകുന്ദൻ ബഹു. ആശവർക്കർമാർ, എസ് റ്റി. പ്രമോട്ടർ മാർഎന്നിവർ നേതൃത്വം നൽകി