താമരശ്ശേരി: പൂനൂരിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെ പച്ചക്കറി ചാക്കുമായി റോഡു മുറിച്ചു കടക്കുകയായിരുന്ന യുവാവിനെ യാണ് കാറിടിച്ചു തെറിപ്പിച്ചത്. പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂനൂർ ഇമ്മിണികുന്നുമ്മൽ സുബൈറാണ് ഉച്ചയോടെ മരിച്ചത്. കർണാടകയിൽ നിന്നും പച്ചക്കറി എത്തിച്ച് കടകളിൽ വിതരണം ചെയ്യുന്ന ആളാണ്. താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്.