അടിവാരം :താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളിലും വ്യു പോയിൻ്റിലെ പ്രകൃതി ദുരന്തങ്ങളിലും നിസ്വാർത്ഥ സന്നദ്ധ സേവനം കാഴ്ചവെച്ച
ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരെ പുതുപ്പാടി സിപിഐഎം ലോക്കൽ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.
അടിവാരം നുസ്രത്ത് അംഗണത്തിൽ വച്ച് നടന്ന പരിപാടിയിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് : പി ഭാസ്കരക്കുറുപ്പിൽ നിന്നും ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡണ്ട് എരഞ്ഞോണ മുഹമ്മദ് ഹാജിയും,സെക്രട്ടറി ഷൗക്കത്ത് എലിക്കാടും പ്രവർത്തകരും ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.
ചടങ്ങിൽ സിപിഐഎം പുതുപ്പാടി ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എ മൊയ്തീൻ, എംഇ ജലീൽ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി മുരളി,മുഹമ്മദലി സി കെ,ശിഹാബ് മറ്റത്തിൽ,ലില്ലി ജോസ് ജൗഹർ മാഷ്തുടങ്ങിയവർ പങ്കെടുത്തു.
ലോക്കൽ സെക്രട്ടറി ബെന്നി മാഷ് അധ്യക്ഷതവഹിച്ച പരിപാടി ഫൈസൽ തേക്കിൽ നന്ദി പറഞ്ഞു