മാനന്തവാടി: ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്താനിറങ്ങിയ സ്ത്രീ മുങ്ങിമരിച്ചു. മൈലുകുന്ന് കോളനിയിലെ ശാന്ത (50) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ മാനന്തവാടി അഗ്നിരക്ഷാസേന യൂണിറ്റാണ് ശാന്തയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻതന്നെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ബി. ബിനു, എ.എസ്. ശ്രീകാന്ത്, ടി. ആനന്ദ്, വി.ഡി. അമൃതേഷ്, കെ.എ. സനൂപ്, ഹോം ഗാർഡ് വി.ജി. രൂപേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.