കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

Sept. 4, 2025, 5:01 p.m.

തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ എത്തിയത്. പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്‍റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.

കസ്റ്റഡി മര്‍ദനത്തില്‍ നേരത്തെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കസ്റ്റഡി മർദ്ദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.

പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു


MORE LATEST NEWSES
  • കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു.
  • പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം
  • മദ്യപാനത്തിനിടെ തര്‍ക്കം; അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു
  • ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പായസം വിതരണം ചെയ്തു
  • സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി
  • ബൈക്കും മില്‍മവാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
  • TET ഇല്ലെങ്കിൽ പ്രമോഷനില്ല, തുടരാനുമാകില്ല; അൻപതിനായിരത്തിലേറെ അധ്യാപകർ ആശങ്കയിൽ
  • സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
  • ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
  • മിൽമ പാലിന് വില വർധിക്കുന്നു; തീരുമാനം ഈ മാസം പതിനഞ്ചിന്
  • ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകനും മരിച്ചു.
  • കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പൊലീസ് ചുമത്തിയത് ദുർബല വകുപ്പ്.
  • കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസിയും ഥാറും തമ്മിൽ കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
  • കക്കയം ഡാം റോഡരികിൽ കടുവ; കണ്ടത് വനംവകുപ്പ് വാച്ചർമാർ
  • രാജ്യതലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിൽ
  • ജിഎസ്ടി പരിഷ്‌കരണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി
  • ഇന്ന് ഉത്രാടപ്പാച്ചിൽ
  • വെള്ളക്കെട്ടിൽ വീണ സ്ത്രീ മുങ്ങിമരിച്ചു
  • വേങ്ങരയിൽ ഒരു കോടിയിലേറെ രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ.
  • ചുരം ഗ്രീൻ ബ്രീഗേഡ് വളണ്ടിയർമാരെ ആദരിച്ചു
  • മലർവാടി ഗ്രൂപ്പ്‌ ; പുഷ്പകൃഷി വിളവെടുപ്പ് നടത്തി
  • ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗേറ്റിന് മുന്നില്‍ വെടിയുണ്ട; വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ്
  • പുനൂരിൽ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു.
  • ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
  • പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ
  • യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളജുകൾക്കു അനുമതി ലഭിച്ചു; ആരോഗ്യമന്ത്രി
  • നിയമപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച ദൃശ്യങ്ങൾ പുറത്ത്
  • തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍
  • സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍;വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
  • ചരിത്രത്തിലാദ്യമായി 78,000 കടന്ന് സ്വർണവില
  • പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി
  • ഓണക്കിറ്റ് വിതരണം ചെയ്തു
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
  • കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ, ബാവലി പുഴ കരകവിഞ്ഞു
  • സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴയിട്ട് ഡിആര്‍ഐ
  • വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിൽ
  • ഓണം മൂഡിൽ നാടും നഗരവും ഉത്രാട പാച്ചിൽ നാളെ
  • കൽപ്പറ്റയിലെ ജ്വല്ലറിയിൽ മോഷണം: ചെമ്പിന്റെ തകിട് വാങ്ങാനെത്തിയവർ മൂന്നര പവൻ മോഷ്ടിച്ചു
  • പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു.
  • അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
  • അഫ്ഗാനിസ്ഥാനിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം;
  • പഞ്ചാബിലുണ്ടായ വെള്ളപ്പൊക്കത്തിൽ 20 മരണം
  • ഇന്ത്യയ്ക്കെതിരെ വീണ്ടും ഡോണള്‍ഡ് ട്രംപ്
  • ചുരം ആറാം വളവിൽ കുടുങ്ങിയ ഗതാഗത കുരുക്ക് തുടരുന്നു
  • കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍.