അമ്പലവയൽ: വിദേശത്ത് താമസിക്കുന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം. അമ്പലവയൽ മഞ്ഞപ്പാറ പെട്രോൾ പമ്പിന് സമീപം വയലിൽ പറമ്പിൽ മനോജിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരത്തോടെ മോഷണശ്രമം നടന്നത്. മനോജും കുടുംബവും വിദേശത്തായതിനാൽ വീട് ആളൊഴിഞ്ഞ നിലയിലായിരുന്നു. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Share