കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂര മർദ്ദനത്തിന് ഇരയാക്കിയ പോലീസ് ക്രിമിനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി ഈങ്ങാപ്പുഴ ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് വി എസ് അധ്യക്ഷത വഹിച്ച യോഗം കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദേവസ്യ ചെള്ളാമഠം ഉത്ഘാടനം ചെയ്തു.കമറുദീൻ അടിവാരം, ബിജു സി ആർ, രതീഷ് പ്ലാപറ്റ, നാസർ പുഴങ്കര, ജോർജ്കുട്ടി കുരുത്തോല, ഉണ്ണികൃഷ്ണൻ പെരുമ്പള്ളി, കുമാരൻ ചെറുകര,ബഷീർ പുഴങ്കര,റഷീദ് മലപുറം, സലാം, ഷറഫു കല്ലടിക്കുന്നു തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി റഹ്മാൻ ഒടുങ്ങക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാഫി പുതുപ്പടി നന്ദിയും പറഞ്ഞു. അജി പി മാത്യു,വി ടി, കരീം,അനൂപ് കക്കാട്, അസീസ് പിലാക്കൽ, ജോമോൻ, ലാൽജോസ്,ശാരദ എൻ.പി, ഹസ്സൻകെ.ടി,അബു കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.