മലപ്പുറം : കിഴിശ്ശേരി മുണ്ടംപറമ്പിൽ നിയന്ത്രണംവിട്ട ഷിഫ്റ്റ് കാർ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു. വിളയിൽ സ്വദേശി അക്ഷയ് ആണ് മരണപ്പെട്ടത്. കാറിനകത്ത് കുടുങ്ങിക്കിടന്ന സഹയാത്രികനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മഞ്ചേരി നിലയത്തിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. മരണപ്പെട്ട വ്യക്തിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത് . പരിക്കേറ്റ സുഹൃത്തിനെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു