തിരുവനന്തപുരം: ജി.എസ്.ടി പരിഷ്‌കാരത്തിലൂടെ സാധ്യ മാകുന്ന നികുതിയിളവ് വില ക്കുറവിലൂടെ ജനങ്ങൾക്ക് ആശ്വാസമാകുമ്പോൾ വാർ ഷിക വരുമാനം ഇടിയുന്നതി ലൂടെ സംസ്ഥാന സർക്കാറിന് ആഘാതമാകും. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഏറ്റ വും ഉയർന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴുമാസ മായി ഈ നില തുടരുകയുമാ ണ്. ഈ സാഹചര്യത്തിൽ കൂ ടിയാണ് നികുതി പരിഷ്‌കാര ത്തിൽ ആശ്വാസം പ്രതീക്ഷിക്കാവുന്നത്.
സംസ്ഥാന ധനവകുപ്പിന്റെ ക ണക്കുകൾ അനുസരിച്ച് പ്ര തിവർഷം 8000 മുതൽ 10000 കോടിയുടെ വരെ വരുമാന ന ഷ്ടമാണ് പ്രതീക്ഷിക്കുന്നത്. 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം ഇന്ത്യയിലാ കെ ജി.എസ്.ടി ഇനത്തിൽ കിട്ടിയത്. പരിഷ്‌കാരത്തോടെ ഇതിൽ നാല് ലക്ഷം കോടിയുടെ കുറവുണ്ടാകും. ആനുപാതിക കുറവ് സംസ്ഥാനങ്ങളുടെ വരുമാനത്തിലുമുണ്ടാകും. അതേസമയം പ്രത്യക്ഷത്തി ൽ ജനങ്ങൾക്ക് ഉപകാരപ്പെ ടുന്ന പരിഷ്കാരമായതിനാൽ പരസ്യമായി എതിർക്കാനും സർക്കാറിന് കഴിയുന്നില്ല. സ ർക്കാറിൻ്റെ ക്ഷേമ പ്രവർത്ത നങ്ങളെ അടക്കം പ്രതികൂല മായി ബാധിക്കും എന്നാണ് ധ നവകുപ്പിന്റെ വിലയിരുത്തൽ.
ജി.എസ്.ടി ഏർപ്പെടുത്തിയ ഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന നികുതി വളർച്ച കുറയും എന്ന തിരിച്ചറിവിൽ ഈ ഇനത്തിലെ സംസ്ഥാന ങ്ങൾക്കുണ്ടാകുന്ന നഷ്ടം പ രിഹരിക്കാൻ കേന്ദ്രം നഷ്ടപ രിഹാരം അനുവദിച്ചിരുന്നു. ഇ തേ മാതൃകയിൽ പുതിയ പരി ഷ്കരണ ഘട്ടത്തിലെ പ്രഹരം നേരിടാനും നഷ്ടപരിഹാരം ഏർപ്പെടുത്തണമെന്ന് മടക്കം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല.
ജി.എസ്.ടി ഏർപ്പെടുത്തിയ തോടെ നികുതി വരവിലുണ്ടാ യ 21000 കോടിയുടെ നഷ്ട ത്തിന് പുറമെയാണ് 10000 കോടിയുടെ ഇപ്പോഴത്തെ കു റവ്. സംസ്ഥാനത്തിന്റെ കട മെടുപ്പ് പരിധിയിൽ കത്രിക വെക്കുന്ന കേന്ദ്ര നടപടിമൂലം വലിയ സാമ്പത്തിക ഞെരു ക്കമാണ് ഏതാനും വർഷങ്ങ ളായി കേരളം നേരിടുന്നത്. അതിനിടെ നികുതി കുറച്ചതി ന്റെ ആനുകൂല്യം വിലക്കുറ വായി ഉപഭോക്താക്കൾക്ക് ല ഭിക്കുമോ എന്നതിലും ആശ ങ്ക നിലനിൽക്കുന്നു.
നികുതി കുറച്ച 25 സാധനങ്ങ ൾ മുൻനിർത്തി മുമ്പ് സം സ്ഥാന ജി.എസ്.ടി വകുപ്പ് പഠ നം നടത്തിയപ്പോൾ വിപണി യിൽ വില കുറയുന്നില്ലെന്നാ ണ് ബോധ്യപ്പെട്ടത്. നികുതിമാ റ്റത്തിലൂടെ വരുന്ന കുറവ് വി ലയിൽ വർധിപ്പിക്കുന്ന കമ്പ നികളുടെ തന്ത്രമാണ് ഇതിന് കാരണം. ഫലത്തിൽ നികുതി യിളവിന്റെ ഫലം കൊയ്യുന്നത് കമ്പനികളാണ്.