കീഴരിയൂര്‍: നടുവത്തൂരില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചോനാണ്ടി അജിത്താണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കാണ് അജിത്തിനെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കവെ ഇന്ന് ആശേരി തെരു അമ്പലക്കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിയാണ്.
അച്ഛന്‍: ചോനാണ്ടി ശശി. അമ്മ: ഷൈനി. സഹോദരന്‍: ആദര്‍ശ്. മൃതദേഹം തറവാട്ട് വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.