കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസ്സുള്ള മകളുടെ ദേഹത്തും ഇയാള്‍ ആസിഡ് ഒഴിച്ചു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെസി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മനോജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്‍ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് വിവരം. മനോജിനെതിരെ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭ്യമാകുന്ന വിവരം