വയനാട്:കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
ഏച്ചോം കൈപ്പാട്ട്കുന്ന് കിഴക്കെ പുരക്കൽ അഭിജിത്താണ് മരണപ്പെട്ടത്. ചികിൽസയി ലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് 7 മണിക്ക് കൃഷ്ണഗിരിക്ക് സമീപം ബൈക്കും സ്‌കൂട്ടറും കാറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തിൽ മൈലമ്പാടി പന്നി മുണ്ട തച്ചമ്പത്ത് ശിവരാഗ് മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ചികിൽസയിലാണ്.