കട്ടിപ്പാറ :ചമൽ, എട്ടേക്രയിൽ 30 കുടുംബങ്ങൾ ചേർന്ന് സ്വന്തം വീടുകളിൽ ഓണമാഘോഷിക്കാതെ പ്രദേശത്തെ പൊതു വേദിയിൽ വെച്ച് രണ്ടാം വർഷവും "ഓണവില്ല് 2K25" എന്ന പേരിൽ ഒന്നിച്ച് തിരുവോണം ദിനത്തിൽ ഓണമാഘോഷിച്ചു.
മാവേലിയെ വരവേൽക്കുന്നതോട് കൂടി ആഘോഷത്തിന് തുടക്കം കുറിച്ചു.
ഓണ സമൂഹ സദ്യ, കുട്ടിക്കളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ചമൽ കാരപ്പറ്റ ഭഗവതി ക്ഷേത്ര മേൽ ശാന്തി ജയദേവൻ ഭദ്ര ദീപം തെളിച്ചു. ഓണവില്ല് 2K25 പ്രസിഡന്റ് കെ പി സി എട്ടേക്ര അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ അബൂബക്കർ കുട്ടി, അനിൽ ജോർജ്, ജാസിൽ പെരുമ്പള്ളി , ചമൽ നിർമല യുപി സ്കൂൾ H M ജിസ്ന ജോസ് ,കന്നൂട്ടിപ്പാറ IUM LP സ്കൂൾ HM ജസീന ടീച്ചർ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
മഴവിൽ മനോരമ ബംബർ ചിരി താരങ്ങളായ അനന്ദു വിനെയും,അഭിമന്യു വിനെയും ചടങ്ങിൽ ആദരിച്ചു
കെ.എ വിജയൻ സ്വാഗതവും ബിജു ജാവയിൽ നന്ദിയും പറഞ്ഞു.
ജിനീഷ് കുമാർ, മോഹൻദാസ്, അനിൽ കുമാർ പി എം, ഷിജില മനോജ്, പ്രേമ, രാജി, ഷാജി പി എം, ഷാജി പി യു, സിന്ധു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.